Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soil Mining

Wayanad

മ​ണ്ണ് ഖ​ന​നം: ഒ​രു മാ​സ​ത്തി​ന​കം സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ക​ൽ​പ്പ​റ്റ: മ​ണ്ണ് ഖ​ന​നം ചെ​യ്യു​ക വ​ഴി മാ​ന​ന്ത​വാ​ടി ഗ​വ. കോ​ള​ജി​ന് സ​മീ​പ​മു​ള്ള വീ​ടി​ന് ഭീ​ഷ​ണി​യാ​യ സ്ഥ​ല​ത്ത് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

നി​ല​വി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്ത സ്ഥ​ല​ത്ത് ബാ​ക്കി​യു​ള്ള മ​ണ്ണ് കൂ​ടി നീ​ക്കം ചെ​യ്യാ​ൻ ത​നി​ക്ക് അ​നു​മ​തി ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ എ​ത്ര​യും വേ​ഗം സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​മെ​ന്ന് സ്ഥ​ലം ഉ​ട​മ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് പ​രാ​തി​ക്കാ​രി​യു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. മ​ണ്ണ് നീ​ക്കം ചെ​യ്യാ​നു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ട് പെ​ർ​മി​റ്റ് പു​തു​ക്കി ന​ൽ​കാ​ൻ സ്ഥ​ലം ഉ​ട​മ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ൽ എ​ത്ര​യും വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ച്ച് പെ​ർ​മി​റ്റ് നി​യ​മാ​നു​സ​ര​ണം പു​തു​ക്കി ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ട്രാ​ൻ​സ്പോ​ർ​ട്ട് പെ​ർ​മി​റ്റ് പു​തു​ക്കി കി​ട്ടി ഒ​രു മാ​സ​ത്തി​ന​കം പ​രാ​തി​ക്കാ​രി​ക്ക് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ൻ സ്ഥ​ലം ഉ​ട​മ ത​യാ​റാ​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചു.മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി അം​ബി​കാ വ​ർ​മ്മ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Latest News

Corehub Up